pb

ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിൽ 10 നാൾ നീണ്ടുനിൽക്കുന്ന അശ്വതി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. 9 ന് ആറാട്ടും കെട്ടുകാഴ്ചയോടും കൂടി സമാപിക്കും. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് രാജീവര്മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ശ്രീഭൂതബലിയും കലാപരിപാടികളും നടന്നു.