ബുധനൂർ: ഗ്രാമസേവ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 6 വയസ് മുതൽ 17 വയസ് വരെ ഉള്ള കുട്ടികൾക്കായി ഏപ്രിൽ 1 മുതൽ 11 വരെ ബുധനൂരിൽ വ്യക്തിത്വ വികസന ക്യാമ്പ് നടക്കും. രാവിലെ 8 മുതൽ 11.30 വരെയാണ് ക്യാമ്പ്. യോഗ മെഡിറ്റേഷൻ താല്പര്യം ഉള്ള കുട്ടികൾക്ക് രാവിലെ 6 മുതൽ ക്യാമ്പിൽ പങ്കെടുക്കാം. ആദ്ധ്യാത്മിക പഠനം, പ്രസംഗ പരിജയം, സൈബർ സെക്യൂരിറ്റി, മോട്ടിവേഷൻ ക്ലാസ്‌, സ്കിറ്റ്, ലഹരി ബോധവത്കരണം, കൗൺസിലിംഗ്, കഥ, കവിത തുടങ്ങിയ ക്ലാസുകൾ ഉണ്ടായിരിക്കും. ഫോൺ: 9947384258 .