a

മാവേലിക്കര: ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജലക്ഷ്മി അദ്ധ്യക്ഷയായി. ജില്ലാസെക്രട്ടറി വി.വിനുകുമാർ, മേഖലാ സംഘടനാ സെക്രട്ടറി പി.എസ്. സുരേഷ്, സ്റ്റേറ്റ് മീഡിയ കൺവീനർ ജെ.മഹാദേവൻ പ്രൊഫ.ഈശ്വരൻ നമ്പൂതിരി എന്നിവർ ഉദ്ഘാടന സഭയിൽ പങ്കെടുത്തു. അയോധ്യ ശ്രീരാമക്ഷേത്രം ദേശീയ പുനർനിർമ്മാണത്തിന്റെ സാംസ്‌കാരിക അധിഷ്ഠാനം എന്ന വിഷയം ആർ.എസ്.എസ് വിഭാഗ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ.ജി.സന്തോഷും പൗരത്വ ഭേദഗതി ഭാരതീയ സാഹചര്യത്തിൽ എന്ന വിഷയം അഡ്വ.അനിൽ വിളയിലും ആത്മനിർഭർഭാരത് വികസിതഭാരതം @2047 എന്ന വിഷയം ഡോ.വി.പി വിജയമോഹനനും അവതരിപ്പിച്ചു. ഡോ.വി.ജഗന്നാഥ്, കെ.എസ്.ജയപ്രകാശ്, രാജൻ രവീന്ദ്രൻ, ഡി.രാധാകൃഷ്ണ പിള്ള, ബി.രവീന്ദ്രൻ നായർ, ആർ.ശ്രീദേവ് എന്നിവർ സംസാരിച്ചു.