
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ ജീവപര്യന്തം കഠിനതടവ് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന വിവാദ സന്യാസി അസാറാം ബാപ്പുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. അസാറാം ബാപ്പുവിന് ആയുർവേദ ചികിത്സ തുടങ്ങിയ ആവശ്യമുന്നയിച്ച് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ശിക്ഷയ്ക്കെതിരെ സമർപ്പിച്ചിരിക്കുന്ന അപ്പീലിൽ ഹൈക്കോടതി വേഗത്തിൽ വാദം കേൾക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. 2013 ആഗസ്റ്റിലാണ് അസാറാം ബാപ്പു അറസ്റ്രിലായത്.