p

ന്യൂഡൽഹി: ആംആദ്‌മി പാർട്ടിക്ക് 2014-2022 കാലത്ത് 133.54 കോടി രൂപ സംഭാവന നൽകിയെന്ന് ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ വെളിപ്പെടുത്തൽ. ഇന്നലെ പുറത്തിറക്കിയ വീഡിയോയിലാണിത്. ഇത് ബി.ജെ.പി തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.

സാമ്പത്തിക സഹായത്തിന് പകരമായി 1993-ലെ ഡൽഹി ബോംബ് സ്‌ഫോടന കേസിലെ പ്രതി ദേവീന്ദ്ര പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാമെന്ന് കേജ‌്‌രിവാൾ ഉറപ്പു നൽകിയെന്നും പന്നൂൻ വെളിപ്പെടുത്തി. കേജ്‌രിവാളിനും ഭഗവന്ത് സിംഗ് മാനിനും സംഭാവന നൽകിയെന്ന് പന്നൂൻ മുൻപും പറഞ്ഞിട്ടുണ്ട്.

അതിനിടെ കേജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിരോധിക്കാൻ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് സമൂഹമാദ്ധ്യമ ആംആദ്‌മി പ്രചാരണം തുടങ്ങി. പാർട്ടിയുടെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, എക്‌സ് തുടങ്ങി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ കേജ്‌രിവാളാണ് പ്രൊഫൈൽ ചിത്രം. 'മോദിയുടെ ഏറ്റവും വലിയ ഭയം കേജ്‌രിവാൾ' എന്ന കമന്റുമുണ്ട്.