jnu

ന്യൂഡൽഹി : ജെ.എൻ.യുവിൽ വ്യാഴാഴ്‌ച രാത്രിയും ഇന്നലെയുമുണ്ടായ സംഘർഷത്തിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പരിക്ക്. സർവകലാശാലയിലെ സ്കൂൾ ഒഫ് ലാംഗ്വേജസിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ എ.ബി.വി.പിയിലെയും ഇടതു വിദ്യാർത്ഥി സംഘടനകളിലെയും പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റവരെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ബി.വി.പിയും ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയനും പരസ്പരം പഴിചാരി. ഇരുപക്ഷവും പൊലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്ന് ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് അറിയിച്ചു.