ന്യൂഡൽഹി: മദ്യനയക്കേസിൽ ആംആദ്‌മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയയുടെയും സഞ്ജയ് സിംഗിന്റെയും ജുഡീഷ്യൽ കസ്റ്റഡി മാർച്ച് 7വരെ നീട്ടി ഡൽഹി റോസ് അവന്യു കോടതി. സി.ബി.ഐ 2023 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്‌തത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു മാസം കഴിഞ്ഞ് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി പണം ശേഖരിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്ന ആംആദ്‌മി പാർട്ടി രാജ്യസഭാ എംപിയായ സഞ്ജയ് സിംഗിനെ കഴിഞ്ഞ ഒക്‌ടോബറിലാണ് ഇഡി അറസ്റ്റു ചെയ്‌തത്.