modi

ന്യൂഡൽഹി : മൂന്നാമതും അധികാരത്തിലെത്തിയാൽ ആദ്യ 100 നൂറുദിനം നടപ്പാക്കേണ്ട സുപ്രധാന അജൻഡയുമായി രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ മന്ത്രിസഭാ യോഗം. മേയിൽ പുതിയ സർക്കാർ വന്നാലുടൻ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിൽ.

2047ൽ വികസിത ഭാരതം ലക്ഷ്യമിടുന്ന വിഷൻ ഡോക്യുമെന്റും അടുത്ത അഞ്ച് വർഷത്തെ കർമ്മപദ്ധതിയും യോഗം ചർച്ച ചെയ്‌തു. ഒരു പകൽ മുഴുവൻ നീണ്ട യോഗം മോദിയുടെ ബ്രെയിൻ സ്റ്റോമിംഗ് സെഷൻ ആയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.

2047ൽ വികസിത ഭാരതം എന്ന മോദിയുടെ ദർശനമാണ് വിഷൻ ഡോക്യുമെന്റ്. സമ്പൂർണ ദാരിദ്ര്യ നിർമ്മാർജ്ജനം,​ എല്ലാ യുവാക്കൾക്കും തൊഴിൽ നൈപുണ്യം,​ നൂറ് ശതമാനം ക്ഷേമപദ്ധതികൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

വിവിധ വകുപ്പ് സെക്രട്ടറിമാർ അതിന്റെ പ്രസന്റേഷൻ നടത്തി. തിരഞ്ഞെടുപ്പ് കാലം ഒഴിവു വേളയായി കാണാതെ രാജ്യത്തിന്റെ ഭാവിക്കായി കഠിനാദ്ധ്യാനം ചെയ്യാൻ മോദി ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

 വികസനത്തിന്റെ ബ്ലൂ പ്രിന്റ്

രണ്ടു വർഷത്തിലേറെ പരിശ്രമിച്ചാണ് വിഷൻ ഡോക്യുമെന്റ് തയ്യാറാക്കിയത്. സമഗ്രമായ ഈ ബ്ലൂ പ്രിന്റ് വികസനത്തെ കുറിച്ച് തെളിമയുള്ള ദർശനമാണെന്ന് യോഗം വിലയിരുത്തി. എല്ലാ മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിടുന്ന ഡോക്യുമെന്റ് തയ്യാറാക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും ഭാഗമായി.

1. സംസ്ഥാന സർക്കാരുകളുമായി നിരന്തരം കൂടിയാലോചന നടത്തി

2. അക്കാഡമിക് വിദഗ്ദ്ധർ, വ്യവസായ സംഘടനകൾ,​ സിവിൽ സമൂഹം,​ ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവരുടെ അഭിപ്രായം തേടി

3.2700ൽപ്പരം സെമിനാറുകളും, വർക് ഷോപ്പുകളും സംഘടിപ്പിച്ചു

4. 20 ലക്ഷത്തിലേറെ യുവതീ യുവാക്കളുടെ കാഴ്ചപ്പാടുകൾ ശേഖരിച്ചു

5. വിഷൻ ഡോക്യുമെന്റിൽ ലക്ഷ്യങ്ങളും ആക്‌ഷൻ പോയിന്റുകളും