priyanka-gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഡാമൻ ആൻഡ് ഡിയുവിൽ മത്സരിക്കാൻ സാദ്ധ്യത. കോൺഗ്രസിന്റെ കേന്ദ്രഭരണ പ്രദേശത്തെ അദ്ധ്യക്ഷൻ കേതൻ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരശേഖരണത്തിനായി ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടെന്നും ദക്ഷിണ ഗുജറാത്തിലും ഡിയുവിനോട് ചേർന്ന സൗരാഷ്ട്ര മേഖലയിലും ഈനീക്കം പ്രയോജനപ്പെടുമെന്നും കേതൻ പട്ടേൽ ചൂണ്ടിക്കാട്ടി.