amrit-udyan

ന്യൂഡൽഹി : രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ സന്ദർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാർ. കുടുംബസമേതമെത്തിയ ജഡ്ജിമാരെ രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. ചിത്രങ്ങൾ രാഷ്ട്രപതി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ അമൃത് ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.