brs-and-bsp

ന്യൂഡൽഹി: തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയും (ബി.ആർ.എസ്) മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും(ബി.എസ്.പി) ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കും. സീറ്റ് വിഭജനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ബി.ആർ.എസ് നേതാവും മുൻ മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു പറഞ്ഞു. ചന്ദ്രശേഖർ റാവുവും ബി.എസ്.പി തെലങ്കാന അദ്ധ്യക്ഷൻ ആർ.എസ്. പ്രവീൺ കുമാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. രണ്ട് സിറ്റിംഗ് എം.പിമാരെ നിലനിറുത്തി ബി.ആർ.എസ് കഴിഞ്ഞ ദിവസം നാല് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.

തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിൽ 9 സീറ്റുകളിലാണ് 2019ൽ ബി.ആർ.എസ് ജയിച്ചത്.