p-v-dinesh

ന്യൂഡൽഹി : മലയാളിയായ അഡ്വ. പി.വി. ദിനേശ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പദവിയിൽ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനം. കാസർകോട് നീലേശ്വരം സ്വദേശിയായ ദിനേശ് 1994 മുതൽ ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. 2002ൽ അഡ്വക്കേറ്ര് ഓൺ റെക്കോഡ് പദവിയിലെത്തി. 2006 മുതൽ 2011 വരെ കേരള സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസെൽ ആയിരുന്നു. 2003ൽ തുടങ്ങിയ 'ലൈവ് ലാ ' വെബ്സൈറ്റിന്റെ സഹസ്ഥാപകരിൽ ഒരാളാണ്. ഭാര്യ അഡ്വ. സിന്ധു ടി.പി. മക്കൾ - അനാമിക ദിനേശ് (നിയമവിദ്യാർത്ഥിനി), ആദിൽ ദിനേശ് (പത്താം ക്ലാസ് വിദ്യാർത്ഥി).