
ന്യൂഡൽഹി: ഡൽഹി നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് ഏഴ് ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്ത നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റേതാണ് ഉത്തരവ്. ഫെബ്രുവരി 15ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ പ്രസംഗം തടസപ്പെടുത്തിയെന്ന ആരോപണത്തിൽ എം.എൽ.എമാരായ മോഹൻ സിംഗ് ബിഷ്ട്, അജയ് മഹവാർ, ഒ.പി. ശർമ്മ, അഭയ് വർമ്മ, അനിൽ വാജ്പായ്, ജിതേന്ദർ മഹാജൻ, വിജേന്ദർ ഗുപ്ത എന്നിവരാണ് നടപടി നേരിട്ടത്.