
ന്യൂഡൽഹി: വനിതാ ശാക്തീകരണത്തിന്റെ ഫലമായി പുരുഷാധിപത്യമുള്ള പല മേഖലകളിലും സ്‌ത്രീകൾ കടന്നുവന്നിട്ടും ലിംഗസമത്വത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്. ഇന്ത്യയിലെ സ്ത്രീ പ്രാതിനിദ്ധ്യത്തിന്റെ ചില സ്ഥിതിവിവരക്കണക്കുകളിലൂടെ...
രാഷ്‌ട്രീയത്തിൽ വനിത:
17-ാം ലോക്‌സഭയിൽ 14.44% .
നിയമസഭകളിൽ 9%
ഉദ്യോഗത്തിൽ:
കേന്ദ്ര ജീവനക്കാരിൽ 15% ൽ താഴെ
2022ൽ കേന്ദ്രത്തിൽ വനിതാ സെക്രട്ടറിമാർ 14%
വനിതാ ചീഫ് സെക്രട്ടറിമാർ മൂന്നിൽ താഴെ
ഇന്ത്യയിൽ വനിതാ കാബിനറ്റ് സെക്രട്ടറി ഉണ്ടായിട്ടില്ല
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, പേഴ്‌സണൽ വകുപ്പുകളിലും വനിതാ സെക്രട്ടറിമാർ വന്നിട്ടില്ല.
വനിതാ സംരംഭകർ
ഇന്ത്യയിലെ മൊത്തം സംരംഭകരിൽ 14%
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ ഉടമകളിൽ 20.37%,
ഇവയിൽ 23.3% തൊഴിലാളികളും വനിതകൾ
വനിതാ സ്റ്റാർട്ട് അപ്പുകൾ 10%
ബിസിനസ് നടത്തുന്ന സ്‌ത്രീകൾ: 1.57 കോടി
വനിതകളും വിദ്യാഭ്യാസവും
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്ത്രീ സാക്ഷരത 9%
ഇപ്പോൾ സ്ത്രീ സാക്ഷരത 77%,
പുരുഷ സാക്ഷരത 84.7%
12.6% വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നു
പെൺകുട്ടികളുടെ കൊഴിഞ്ഞു പോക്ക്:
പ്രൈമറി 1.4%, അപ്പർ പ്രൈമറി 3.3% സെക്കൻഡറി 12.3%
വനിതാ ജനസംഖ്യ
2011ലെ സെൻസസിൽ 58.6 കോടി
2022ലെ ലോക ബാങ്കിന്റെ കണക്ക് 68.59 കോടി