kc-venugopal

ന്യൂഡൽഹി : കേരളത്തിൽ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്നും, ആലപ്പുഴയിലെ വിജയം ജനങ്ങൾ തീരുമാനിക്കുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

കേരളം പിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. പക്ഷെ കേരളീയ സമൂഹം അവസരം നൽകില്ല. ബി.ജെ.പിയെ സുഖിപ്പിക്കാൻ വേണ്ടി കോൺഗ്രസിനെ ഇടിച്ചുതാഴ്ത്താൻ സി.പി.എം ശ്രമിക്കുന്നു. ഏതെങ്കിലും സീറ്റിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുന്നുണ്ടെങ്കിൽ അവിടെ സി.പി.എം മൂന്നാം സ്ഥാനത്തായിരിക്കും. മോദി ഭരണത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാടും. എല്ലാ മണ്ഡലങ്ങളിലും സർപ്രൈസ് സ്ഥാനാർത്ഥികൾ തന്നെയാണെന്നും വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചു.

ബി.ജെ.പിയെയും എൽ.ഡി.എഫിനെയും പരാജയപ്പെടുത്താൻ ഉതകുന്നതാണ് കോൺഗ്രസ് പട്ടികയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പദ്മജയ്ക്കെതിരെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ല.