bsp

ന്യൂഡൽഹി: കോൺഗ്രസിന്റെ സഖ്യ നീക്കങ്ങൾ തള്ളി മായാവതിയുടെ ബി.എസ്.പി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിച്ചു. പാർട്ടി പ്രതിനിധീകരിക്കുന്ന ദളിത് വിഭാഗങ്ങളുടെ താത്‌പര്യം മുൻനിറുത്തിയാണ് തീരുമാനമെന്ന് പാർട്ടി അദ്ധ്യക്ഷ മായാവതി അറിയിച്ചു.

തിരഞ്ഞെടുപ്പിൽ ബി.എസ്.പി പോരാടുന്നത് പൂർണ തയ്യാറെടുപ്പോടെയും കരുത്തോടെയുമാണ്. തങ്ങൾ സഖ്യത്തിൽ ഏർപ്പെടുമെന്നും മൂന്നാം മുന്നണി ഉണ്ടാക്കുമെന്നുള്ള അഭ്യൂഹങ്ങൾ വ്യാജമാണ്. ഇത്തരം മോശം വാർത്തകൾ നൽകി മാദ്ധ്യമങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്. ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മായാവതി പറഞ്ഞു.


'ഇന്ത്യ" സഖ്യത്തിൽ ചേരാതെ നിൽക്കുന്ന ബി.എസ്.പിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള മായാവതിയുടെ തീരുമാനം.