p

ന്യൂഡൽഹി : തൊണ്ടി മുതൽ മോഷണക്കേസുമായി ബന്ധപ്പെട്ട് ആന്റണി രാജു എം.എൽ.എ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ എതിർ സത്യവാങ്മൂലം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.

പ്രതിയുമായി സർക്കാർ കൈകോർക്കുകയാണോയെന്ന് കോടതി ചോദിച്ചു. നാലാഴ്ചയ്ക്കകം സമർപ്പിക്കാനും സർക്കാരിന് നിർദ്ദേശം നൽകി. തൊണ്ടി മുതൽ മോഷണക്കേസിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി നിർദ്ദേശം ചോദ്യംചെയ്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ലഹരിക്കേസ് പ്രതിയായ ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടി മുതലിൽ അഭിഭാഷകനായിരിക്കെ ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്.

ഹോം​ ​സ​ർ​വേ​ ​ബ​ഹി​ഷ്ക​രി​ക്കും:
പു​ന്ന​ല​ ​ശ്രീ​കു​മാർ

കോ​ട്ട​യം​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​ഹോം​ ​സ​ർ​വേ​ ​ദ​ളി​ത് ​ആ​ദി​വാ​സി​ ​സം​യു​ക്ത​ ​സ​മി​തി​ ​ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ​ക​ൺ​വീ​ന​ർ​ ​പു​ന്ന​ല​ ​ശ്രീ​കു​മാ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ജാ​തി​ ​സെ​ൻ​സ​സ് ​വി​ഷ​യം​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ ​നീ​ക്ക​മാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ ​ഹോം​ ​സ​ർ​വേ.​ ​വീ​ടു​ക​ളി​ലെ​ത്തു​ന്ന​ ​വോ​ള​ന്റി​യ​ർ​മാ​രോ​ട് ​ജാ​തി​ ​സെ​ൻ​സ​സ് ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച് ​സ​ർ​വേ​ ​ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് ​പ​ട്ടി​ക​വി​ഭാ​ഗ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​തീ​രു​മാ​നം.
സാ​മൂ​ഹി​ക​ ​സാ​മ്പ​ത്തി​ക​ ​ജാ​തി​ ​സെ​ൻ​സ​സി​ലൂ​ടെ​ ​മാ​ത്ര​മേ​ ​അ​ധി​കാ​ര​ ​വി​ഭ​വ​ ​പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​ ​ശ​രി​യാ​യ​ ​സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​ ​പു​റ​ത്തു​വ​രി​ക​യു​ള്ളൂ.​ ​ജാ​തി​ ​സെ​ൻ​സ​സ് ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ​പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​അ​റു​പ​തി​ല​ധി​കം​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​സ​മ​ര​ത്തി​ലാ​ണ്.
ജാ​തി​ ​സെ​ൻ​സ​സ് ​സം​സ്ഥാ​ന​ ​അ​വ​കാ​ശ​മാ​ണ്.​ ​കേ​ന്ദ്ര​ ​അ​നു​മ​തി​ ​വേ​ണ്ടെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടും​ ​കേ​ന്ദ്ര​ത്തെ​ ​പ​ഴി​ചാ​രു​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ജി​ല്ലാ​ത​ല​ ​സ​മ​ര​ ​പ്ര​ഖ്യാ​പ​ന​ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ ​ഏ​പ്രി​ൽ​ 3​ന് ​ആ​രം​ഭി​ക്കു​മെ​ന്നും​ ​പു​ന്ന​ല​ ​പ​റ​ഞ്ഞു.