
ന്യൂഡൽഹി : 105 കോടിയിൽപ്പരം രൂപയുടെ നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ നോട്ടീസിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്രി.
ആദായനികുതി വിഷയത്തെ മോശമായാണ് കോൺഗ്രസ് കൈകാര്യം ചെയ്തതെന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2021ൽ തുടങ്ങിയ നടപടികളാണ്. കോൺഗ്രസ് ഓഫീസിലെ ആരോ അതിന്മേൽ ഉറങ്ങുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് നോട്ടീസിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ട്രൈബ്യൂണൽ നിലപാടിൽ പ്രശ്നമില്ലെന്ന് കോടതി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.