d

 5000 കോടിക്ക് അനുമതിയെന്ന് കേന്ദ്രം

 10000 കോടി വേണമെന്ന് കേരളം

ന്യൂഡൽഹി: കേരളത്തിന്റെ ധനപ്രതിസന്ധിയിൽ കേന്ദ്രവുമായി സമവായമുണ്ടാക്കാനുള്ള ശ്രമം പാളിയതോടെ 21ന് വിശദമായി വാദം കേട്ട് ഇടക്കാല ഉത്തരവിടാൻ സുപ്രീംകോടതി തീരുമാനിച്ചു. 5000 കോടി വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രവും 10000 കോടിയെങ്കിലും വേണമെന്ന് കേരളവും ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണിത്.

സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ആരോപിച്ച് ഒരു സംസ്ഥാനം ആദ്യമായി കേന്ദ്രസർക്കാരിനെതിരെ നൽകിയ ഹർജിയാണിത്. ഇടക്കാല വിധി എന്തായാലും അതിന് ദേശീയപ്രാധാന്യം കൈവരും.

19,370 കോടി കൂടി കടമെടുക്കാൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഉദാരസമീപനം സ്വീകരിക്കണമെന്ന് ചൊവ്വാഴ്ച ജസ്റ്റിസുമാരായ സൂര്യകാന്തും, കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

കർശന ഉപാധികളോടെ ഒറ്റത്തവണത്തേക്ക് മാത്രം 5000 കോടിയുടെ അധികവായ്പ അനുവദിക്കാമെന്നും അത് കോടതിയുടെ അഭിപ്രായം മാനിച്ചാണെന്നും ഇന്നലെ കേന്ദ്രം അറിയിച്ചു.

അടുത്ത സാമ്പത്തിക വർഷം തുടക്കത്തിൽത്തന്നെ ഈ തുക കുറയ്ക്കുമെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ വ്യക്തമാക്കി. ഈ ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തികവർഷത്തിലെ ആദ്യ ഒൻപതു മാസത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധി 21,664 കോടിയാണ്.

5000 കോടി നിരസിച്ചു,

അവകാശപ്പെട്ടത് വേണം

5000 കോടി ആദ്യം കടമെടുക്കൂ എന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം വഴങ്ങിയില്ല. ധനകമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന് അർഹതപ്പെട്ടതാണ് ചോദിക്കുന്നത്. എങ്ങനെയെന്ന് വിശദമായി വാദം പറയാം. ഇളവ് നൽകുകയാണെന്ന പ്രതീതി സൃഷ്ടിച്ചും കർശന ഉപാധികൾ കൊണ്ടുവന്നും സംസ്ഥാനത്തിന്റെ ചെലവുകളെ നിയന്ത്രിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. വാദം പറയാൻ തയ്യാറാണെന്ന് കേന്ദ്രവും അറിയിച്ചു.

പ്ളാൻ ബിയിലും കയറിപ്പിടിച്ചു

1.ധനപ്രതിസന്ധി പരിഹരിക്കാൻ കേരളത്തിന് പ്ലാൻ ബി ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭാ ബഡ്ജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത് ഇന്നലെ അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. പക്ഷേ,കേരളം പ്രതികരിച്ചില്ല. ഇപ്പോൾ വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങുന്നതിന് അതൊരു ഉപാധിയാക്കുകയും ചെയ്തു. അടുത്ത സാമ്പത്തികവർഷത്തിലെ അവസാന പാദത്തിലെ വായ്പയെടുക്കൽ അനുവദിക്കുന്നതിന് മുൻപ്, കേരളം പറഞ്ഞ പ്ലാൻ ബി നടപ്പാക്കണം. വിശദവാദത്തിലും ഇതൊരു ഉപാധിയായി വന്നേക്കും.

2. അടുത്ത സാമ്പത്തികവർഷം, അടിയന്തര സാഹചര്യം നേരിടാനുള്ള അഡ്ഹോക് വായ്പയെടുക്കൽ അനുവദിക്കില്ല

സംസ്ഥാന സർക്കാർ കൈമാറുന്ന രേഖകൾ പരിശോധിച്ചു മാത്രമെ കടമെടുക്കൽ അനുമതി നൽകുകയുള്ളു തുടങ്ങിയവയാണ് മറ്റു ഉപാധികൾ.

ത​രാ​മെ​ന്നേ​റ്റ​ 13609​കോ​ടി​യിൽ
കി​ട്ടി​യ​ത് 5000​ ​മാ​ത്രം
#​ ​ബാ​ക്കി​ക്ക് ​ഉ​റ​പ്പി​ല്ലാ​ത്ത​ ​മ​റു​പ​ടി

പി.​എ​ച്ച്.​ ​സ​ന​ൽ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തി​ന് 13609​ ​കോ​ടി​ ​ന​ൽ​കാ​മെ​ന്ന് ​നേ​ര​ത്തെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​സ​മ്മ​തി​ച്ചകേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഇ​തു​വ​രെ അ​നു​വ​ദി​ച്ച​ത് 5000​കോ​ടി​ ​മാ​ത്രം.​ ​അ​ത് ​ചൊ​വ്വാ​ഴ്ച​ ​എ​ടു​ത്തു.​ബാ​ക്കി​ ​തു​ക​യി​ൽ​ 4688​കോ​ടി​രൂ​പ​ ​വൈ​ദ്യു​തി​ ​മേ​ഖ​ല​യി​ലെ​ ​പ​രി​ഷ്ക്ക​ര​ണ​ത്തി​നു​ള്ള​താ​ണ്.​ ​അ​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ഉൗ​ർ​ജ്ജ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ​അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും​ ​വ്യ​വ​സ്ഥ​ക​ൾ​ ​സം​സ്ഥാ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ​ഉ​റ​പ്പ് ​കി​ട്ടു​ന്ന​ ​മു​റ​യ്ക്ക് ​അ​തി​നു​ള്ള​ ​അ​നു​മ​തി​ ​ന​ൽ​കാ​മെ​ന്നു​മാ​ണ് ​കേ​ന്ദ്രം​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​വ്യ​വ​സ്ഥ​ക​ൾ​ ​കേ​ര​ളം​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന​താ​ണ് ​വാ​സ്ത​വം.
ശേ​ഷി​ച്ച​ 3921​കോ​ടി​രൂ​പ​യു​ടെ​ ​വാ​യ്പ​യ്ക്കു​ള്ള​ ​അ​നു​മ​തി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​ന​ൽ​കാ​മെ​ന്നു​മാ​ണ് ​കേ​ന്ദ്രം​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​സാ​ധാ​ര​ണ​ഗ​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യാ​ൽ​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​താ​ണ് ​പ​തി​വ്.​ ​ഇ​തോ​ടെ​ ​ബാ​ക്കി​ ​തു​ക​യാ​യ​ 8609​ ​കോ​ടി​ 19​ന് ​ക​ട​മെ​ടു​ക്കാ​ൻ​ ​ക​ഴി​യു​മോ​യെ​ന്ന് ​ആ​ശ​ങ്ക​യു​ണ്ട്.
ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​പൂ​ർ​ണ്ണ​മാ​യി​ ​കൊ​ടു​ത്തു​വെ​ങ്കി​ലും​ 50000​രൂ​പ​യ്ക്ക് ​മേ​ൽ​ ​തു​ക​ ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​നി​യ​ന്ത്ര​ണം​ ​പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.22000​ ​കോ​ടി​യു​ടെ​ ​ചെ​ല​വാ​ണ് ​ഈ​ ​മാ​സം​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്.​ ​അ​തി​ൽ​ ​ശ​മ്പ​ള​വും​ ​പെ​ൻ​ഷ​നും​ ​മാ​ത്ര​മാ​ണ് ​ന​ൽ​ക​യി​ട്ടു​ള്ള​ത്.​ ​പ്ര​തി​മാ​സം​ ​വ​ര​വും​ ​ചെ​ല​വും​ ​ത​മ്മി​ലു​ള്ള​ ​അ​ന്ത​രം​ ​ക്ര​മീ​ക​രി​ക്കാ​ൻ​ ​ത​ന്നെ​ 2000​കോ​ടി​യോ​ളം​ ​വാ​യ്പ​യെ​ടു​ക്കേ​ണ്ട​ ​സ്ഥി​തി​യി​ലാ​ണ് ​കേ​ര​ളം.