
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സന്നദ്ധസംഘടന എന്നിവരാണ് ഹർജിക്കാർ. പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ അധികാരം. എന്നാൽ, സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടിവേണമെന്നാണ് ഹർജികളിലെ ആവശ്യം.