ott-platforms

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കമുള്ള 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും 19 വെബ്സൈറ്റുകൾക്കും രാജ്യത്ത് നിരോധനം. പത്ത് മൊബൈൽ ആപ്പുകളും 57 സാമൂഹമാദ്ധ്യമ അക്കൗണ്ടുകളും കേന്ദ്രസർക്കാർ നിരോധിച്ചു. മൊബൈൽ ആപ്പുകളിൽ ഏഴെണ്ണം ഗൂഗിൽ പ്ലേ സ്റ്റോറിലെയും മൂന്നെണ്ണം ആപ്പിൾ ആപ് സ്റ്രോറിലെയുമാണ്. അശ്ലീല കണ്ടന്റുള്ള ഡിജിറ്രൽ പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ മുന്നറിയിപ്പ് നൽകിയിരുന്നു.