petrol

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് തൊട്ടുമുൻപ് പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ച് മോദി സർക്കാർ. ഇന്ന് രാവിലെ ആറു മുതൽ വിലക്കുറവ് നിലവിൽവരും.

ഗാർഹിക പാചകവാതക വില നൂറു രൂപ കഴിഞ്ഞ ദിവസം കുറച്ചിരുന്നു. വിലവർദ്ധന പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ആയുധമാക്കുന്നത് പ്രതിരോധിക്കുകയാണ് സർക്കാർ ലക്ഷ്യം.

പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് 58 ലക്ഷം ചരക്കു വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വലിയ പ്രതിസന്ധിക്കിടയിലും രണ്ടര വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 4.65 ശതമാനം കുറച്ചെന്നും അദ്ദേഹം എക്‌സിൽ അവകാശപ്പെട്ടു.

എൽ.പി.ജി,​ സി.എൻ.ജി വില കുറച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയിലും കുറവുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വനിതാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാചകവാതക വില സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രഖ്യാപിച്ചത്.

ജി​ല്ല​തി​രി​ച്ച് ​പെ​ട്രോ​ൾ​ ​ഡീ​സ​ൽ​ ​വി​ല

ആ​ല​പ്പുഴ
പെ​ട്രോ​ൾ​ 106.2​ ​
ഡീ​സ​ൽ​ 95.09​ ​
എ​റ​ണാ​കു​ളം
പെ​ട്രോ​ൾ105.98​ ​
ഡീ​സ​ൽ​ 94.88​
ഇ​ടു​ക്കി
പെ​ട്രോ​ൾ106.02​ ​
ഡീ​സ​ൽ​ 94.93​ ​
ക​ണ്ണൂർ
പെ​ട്രോ​ൾ106​ ​
ഡീ​സ​ൽ​ 94.93​ ​
കാ​സ​ർ​കോ​ട്
പെ​ട്രോ​ൾ​ 106.39​ ​ഡീ​സ​ൽ​ 95.29
കൊ​ല്ലം
പെ​ട്രോ​ൾ​ 107.23​ ​
ഡീ​സ​ൽ​ 96.06​
കോ​ട്ട​യം
പെ​ട്രോ​ൾ​ 106.2​ ​
ഡീ​സ​ൽ​ 95.09
കോ​ഴി​ക്കോ​ട്
പെ​ട്രോ​ൾ​ 106.33​ ​
ഡീ​സ​ൽ​ 95.24​ ​
മ​ല​പ്പു​റം
പെ​ട്രോ​ൾ​ 106.97​ ​
ഡീ​സ​ൽ​ 95.81
പാ​ല​ക്കാ​ട്
പെ​ട്രോ​ൾ​ 106.77​ ​
ഡീ​സ​ൽ​ 95.63
പ​ത്ത​നം​തി​ട്ട
പെ​ട്രോ​ൾ​ 106.63​ ​
ഡീ​സ​ൽ​ 95.5​
തൃ​ശൂർ
പെ​ട്രോ​ൾ​ 106.48​ ​
ഡീ​സ​ൽ​ 95.35​ ​
തി​രു​വ​ന​ന്ത​പു​രം
പെ​ട്രോ​ൾ​ 107.73​ ​
ഡീ​സ​ൽ​ 96.52​ ​
വ​യ​നാ​ട്
പെ​ട്രോ​ൾ​ 106.66​ ​
ഡീ​സ​ൽ​ 95.55​