
ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ ക്രമക്കേടെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. എല്ലാ സംവിധാനങ്ങൾക്കും പോസിറ്രീവും നെഗറ്രീവുമായ വശമുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഊഹങ്ങൾക്കൊപ്പം കോടതിക്ക് നിൽക്കാനാകില്ല. ഇ.വി.എമ്മുമായി ബന്ധപ്പെട്ട് പത്തിലേറെ ഹർജികൾ നേരത്തെ പരിശോധിച്ചിട്ടുണ്ട്. ഇനിയും എത്ര എണ്ണമാണ് പരിഗണിക്കേണ്ടതെന്നും ഹർജി സമർപ്പിച്ച പൊതുപ്രവർത്തക നന്ദിനി ശർമ്മയോട് കോടതി ചോദിച്ചു.