
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരിൽ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളുടെ അന്വേഷണം നേരിട്ട 15ൽപ്പരം കമ്പനികളുണ്ട്. ആദായനികുതി വകുപ്പിന്റെ സ്വത്ത് പിടിച്ചെടുക്കൽ നടപടിക്കുൾപ്പെടെ വിധേയരായ കമ്പനികളാണിത്.
വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് 1368 കോടിയുടെ ബോണ്ടാണ് വാങ്ങിക്കൂട്ടിയത്. 2023 മേയിൽ മാർട്ടിന്റെ ചെന്നൈയിലെ വീട്ടിൽ ഇ.ഡി റെയിഡ് നടത്തിയിരുന്നു. ലോട്ടറി കേസിൽ 410 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 966 കോടിയുടെ ബോണ്ട് വാങ്ങിയ ഹൈദരാബാദിലെ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കാശ്മീരിലെ സോജില ടണൽ പ്രോജക്ടിന്റെ ഭാഗമായിരുന്നു.
ഇ.ഡി റെയ്ഡ് നടന്നതിന് പിന്നാലെയാണ് കമ്പനികൾ ബോണ്ട് വാങ്ങിയതെന്ന ആരോപണം അനുമാനം മാത്രം
- നിർമലാസീതാരാമൻ,
കേന്ദ്ര ധനമന്ത്രി
ബോണ്ട് സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിടണം. ബി.ജെ.പിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കണം
- മല്ലികാർജ്ജുൻ ഖാർഗെ,
കോൺഗ്രസ് അദ്ധ്യക്ഷൻ
അന്വേഷണം നേരിട്ട പ്രധാന കമ്പനികൾ
1. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്
2. ഹൽദിയ എനർജി ലിമിറ്റഡ്
3. വേദാന്ത ലിമിറ്റഡ്
4. യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്രൽ
5. ഡി.എൽ.എഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ് ലിമിറ്റഡ്
6. ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്
7. ചെന്നൈ ഗ്രീൻവുഡ്സ് പ്രൈവറ്ര് ലിമിറ്റഡ്
8. അരബിന്ദോ ഫാർമ
ബോണ്ട് വാങ്ങിയ ടോപ് ഫൈവ് കമ്പനി
1. ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് - 1368 കോടി
2. മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് - 966 കോടി
3. ഖ്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് - 410 കോടി
4. വേദാന്ത ലിമിറ്റഡ് - 400 കോടി
5. ഹൽദിയ എനർജി ലിമിറ്റഡ് - 377 കോടി
ടോപ് ഫൈവ്
പാർട്ടികൾ
1. ബി.ജെ.പി - 6060.51 കോടി (47.46%)
2. തൃണമൂൽ കോൺഗ്രസ്- 1609.53 കോടി (12.60%)
3. കോൺഗ്രസ്- 1421.87 കോടി (11.14%)
4. ബി.ആർ.എസ്- 1214.71 കോടി (9.51%)
5. ബിജു ജനതാദൾ- 775.5 കോടി (6.07%)