ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും

ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെയും തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.

ജമ്മുകാശ്‌മീരിലും തിരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ട്.

ഏപ്രിൽ-മേയ് മാസങ്ങളിലാവും തിരഞ്ഞെടുപ്പ്. എന്നു തുടങ്ങും എത്ര ഘട്ടമുണ്ടാകും വോട്ടെണ്ണൽ എന്ന് തുടങ്ങിയ കാര്യങ്ങൾ ഇന്ന് വ്യക്തമാവും.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ രണ്ട് ഒഴിവുകളിലേക്ക് നിയമിക്കപ്പെട്ട ഗ്യാനേഷ് കുമാറും സുഖ്‌ബിർ സിംഗ് സന്ധുവും ഇന്നലെ രാവിലെ ചുമതലയേറ്റു. ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനൊപ്പം ഇവരും പങ്കെടുക്കുന്ന പത്രസമ്മേനത്തിലാവും പ്രഖ്യാപനങ്ങൾ.