
 മസിൽ - മണി പവർ വേണ്ടന്ന് കമ്മിഷൻ
ന്യൂഡൽഹി : 18ഉം, 19ഉം വയസുള്ള 1.8 കോടി കന്നിവോട്ടർമാരാണ് വോട്ടർപട്ടികയിലുള്ളത്. ഇതിൽ 85.3 ലക്ഷവും പെൺവോട്ടർമാർ. 20നും 29നും ഇടയിൽ പ്രായമുള്ള യുവവോട്ടർമാർ - 19.74 കോടി. ആകെ 47.1 കോടി സ്ത്രീകളുണ്ട്. പൊതു തിരഞ്ഞെടുപ്പിൽ ഇവർ നിർണായക ശക്തിയാകും.
അതേസമയം, തിരഞ്ഞെടുപ്പിൽ മസിൽ - മണി പവറുകൾ പുറത്തെടുക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകി. കള്ളവോട്ട് ചെയ്താൽ കടുത്ത നടപടിയുണ്ടാകും. കേന്ദ്രസേനയെ അടക്കം നിയോഗിക്കും. പ്രശ്നബാധിത മേഖലകളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണമുണ്ടാകും. പണമൊഴുക്ക് തടയാൻ വിമാനത്താവളങ്ങളിൽ ചാർട്ടേഡ് വിമാനങ്ങളും പരിശോധിക്കും. മദ്യം, കാശ്, സൗജന്യങ്ങൾ, ലഹരിമരുന്ന് എന്നിവ വേണ്ട. വിദ്വേഷപ്രസംഗവും വിഭജനതന്ത്രങ്ങളും പുറത്തെടുക്കരുത്. വ്യക്തിപരമായ ആക്രമണങ്ങൾ വേണ്ട. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ നിയന്ത്രണം വേണം.
 പോളിംഗ് സ്റ്റേഷനുകൾ
10.5 ലക്ഷം
 ഉദ്യോഗസ്ഥരും, സുരക്ഷാ ജീവനക്കാരും
1.5 കോടി
 വോട്ടിംഗ് യന്ത്രങ്ങൾ
55 ലക്ഷം
 നിരീക്ഷകർ
2100
വീട്ടിൽ വോട്ടു ചെയ്യാം
85 വയസിന് മേലുള്ള 82 ലക്ഷം പേർക്ക് വോട്ടുണ്ട്. ഇവർക്ക് വീട്ടിൽ വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കും. വോട്ടുള്ള 88.4 ലക്ഷം വികലാംഗരിൽ, 40 ശതമാനം വൈകല്യമുള്ളവർക്കും വീട്ടിൽ വോട്ടു ചെയ്യാം. പോളിംഗ് ബൂത്തുകളിൽ വീൽച്ചെയറും, പ്രായാധിക്യമുള്ളവർക്ക് വാഹനസൗകര്യവുമൊരുക്കും.