
ന്യൂഡൽഹി : കേന്ദ്രസർക്കാർ മാർച്ച് 11ന് ഇറക്കിയ പൗരത്വ നിയമഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. ചട്ടങ്ങൾ വിവേചനപരവും, ഭരണഘടനാ വിരുദ്ധവുമാണെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. 2019ലെ പൗരത്വ നിയമഭേദഗതിക്കെതിരെ കേരളം നേരത്തെ ഒറിജിനൽ സ്യൂട്ട് സമർപ്പിച്ചിരുന്നു. നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയവും ചേർത്തായിരുന്നു സ്യൂട്ട്. അതിനൊപ്പമാണ് ഇപ്പോഴത്തെ സ്റ്റേ അപേക്ഷ. അടുത്ത ചൊവ്വാഴ്ച്ച വിഷയം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സർക്കാർ അഭിഭാഷകനായ സി.കെ. ശശി മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്.