
ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാർച്ച് 27ന് നേരിട്ട് ഹാജരാകണമെന്ന് ജാർഖണ്ഡിലെ കോടതിയുടെ സമൻസ്. ഛായബാസയിലെ ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് സമൻസ് അയച്ചത്. ബി.ജെ.പി നേതാവ് പ്രതാപ് കത്യാർ സമർപ്പിച്ച മാനനഷ്ടക്കേസിലാണ് നടപടി. ഏത് കൊലപാതകിക്കും ബി.ജെ.പി അദ്ധ്യക്ഷനാകാമെന്ന രാഹുലിന്റെ 2018ലെ പരാമർശമാണ് കേസിനാധാരം.