mamata-banerjee

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നതിനെ എതിർത്ത് പ്രതിപക്ഷം ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് ആരോപണം. പശ്ചിമബംഗാളിൽ രണ്ടോ മൂന്നോ ഘട്ടമായി വോട്ടെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. എന്നാലത് പരിഗണിക്കപ്പെട്ടില്ല.ഏഴ് ഘട്ടമായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലായിടത്തും പ്രചാരണത്തിന് എത്താനാണ് ഏഴു ഘട്ട വോട്ടെടുപ്പ് വച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ജൂൺ നാലു വരെ വികസന പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. മൂന്നോ നാലോ ഘട്ടമായി വോട്ടെടുപ്പ് നടത്താമായിരുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ച് ഘട്ടമായി നടത്തുന്നതിനെ എൻ.സി.പി ശരദ്പവാർ വിഭാഗവും എതിർത്തു.

കാലാവസ്ഥ, ഉത്സവങ്ങൾ, പരീക്ഷ, സുരക്ഷാസേനകളുടെ ക്രമീകരണം തുടങ്ങി വിവിധ വിഷയങ്ങൾ പരിഗണിച്ചാണ് പൊതു തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി നടത്താൻ തീരുമാനിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വ്യക്തമാക്കിയിരുന്നു.