a

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെണ്ണൽ ജൂൺ രണ്ടിലേക്ക് മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ. നേരത്തെ ജൂൺ നാലിനാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മാറ്റമെന്ന് കമ്മിഷൻ വ്യക്തമാക്കി. നാമനിർദ്ദേശപത്രിക സമർപ്പിക്കലും വോട്ടെടുപ്പും അടക്കം മറ്റ് നടപടികളുടെ തീയതികളിൽ മാറ്രമില്ല. രണ്ട് സംസ്ഥാനങ്ങളിലും ഏപ്രിൽ 19നാണ് വോട്ടെടുപ്പ്.