
ന്യൂഡൽഹി: ഒ.ബി.സി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ പി.സുഭാഷ് ചന്ദ്രബോസിനെ എ.ഐ.സി.സിയുടെ ഒ.ബി.സി വിഭാഗം ദേശീയ കോ-ഓർഡിനേറ്ററായി നിയമിച്ചു. തമിഴ്നാട്, അസാം സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും നൽകി. ഒ.ബി.സി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ക്യാപ്റ്റൻ അജയ് സിംഗ് യാദവാണ് ഇക്കാര്യമറിയിച്ചത്.