s

ന്യൂഡൽഹി: രാജസ്ഥാൻ സർക്കാരിന്റെ ജയ്പൂർ വൈദ്യുതി വിതരണ നിഗം ലിമിറ്റഡിൽ നിന്ന് സർച്ചാർജ് കുടിശ്ശികയ്ക്കായി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇടക്കാല അപേക്ഷയല്ല ശരിയായ നിയമവഴിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് അനിരുദ്ധ ബോസും, സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് അദാനി പവർ കമ്പനിക്ക് അൻപതിനായിരം രൂപ പിഴയുമിട്ടു. തുക സുപ്രീംകോടതിയുടെ ലീഗൽ എയ്ഡ് കമ്മിറ്റിയിൽ നിക്ഷേപിക്കണം. 1376.35 കോടി രൂപയാണ് അദാനി ആവശ്യപ്പെട്ടത്. നഷ്ടപരിഹാര താരിഫിന് മാത്രമാണ് അദാനിക്ക് അർഹതയെന്ന് 2020ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇടക്കാല അപേക്ഷ സമർപ്പിച്ചത്.