
ന്യൂഡൽഹി : കേന്ദ്രസർക്കാർ മാർച്ച് 11ന് ഇറക്കിയ പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ സംബന്ധിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെയും, മുസ്ലിം ലീഗ് അടക്കം സംഘടനകളുടെയും അപേക്ഷകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. 2019ലെ നിയമഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ചിട്ടുള്ള 237 ഹർജികളും കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.