
ന്യൂഡൽഹി : ബിൽക്കിസ് ബാനു കേസിലെ ജയിൽമോചനം റദ്ദാക്കിയതിനെതിരെ ഒരു പ്രതി കൂടി സുപ്രീംകോടതിയെ സമീപിച്ചു. രമേഷ് രൂപാഭായ് ചന്ദനയാണ് ഹർജി സമർപ്പിച്ചത്. നേരത്തെ ഗുജറാത്ത് സർക്കാരും, കുറ്റവാളികളായ രാധേശ്യാം ഭഗവാൻദാസ് ഷാ, രാജുഭായ് ബാബുലാൽ സോണി എന്നിവരും പുന:പരിശോധനാഹർജികൾ സമർപ്പിച്ചിരുന്നു. 11 കുറ്റവാളികളെയും ശിക്ഷായിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി രൂക്ഷമായ വിമർശനത്തോടെയാണ് കഴിഞ്ഞ ജനുവരി എട്ടിന് സുപ്രീംകോടതി റദ്ദാക്കിയത്.