
ന്യൂഡൽഹി: സോണിയയ്‌ക്കു മുന്നിൽ കരഞ്ഞെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലെ നേതാവ് താനല്ലെന്ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക് ചവാൻ. രാഹുലിന്റെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണ്. കോൺഗ്രസ് വിടുന്ന സമയത്ത് ഡൽഹിയിൽ താൻ സോണിയാ ഗാന്ധിയെ കണ്ടിട്ടില്ലെന്നും ചവാൻ വിശദീകരിച്ചു. ജയിലിൽ പോകുമെന്ന ഭയമുള്ളതിനാലാണ് പാർട്ടി വിടുന്നതെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞെന്നായിരുന്നു മുംബയിലെ റാലിയിൽ രാഹുലിന്റെ പരാമർശം.