ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം,​ യു.പി.എസ്‌.സി മേയ് 26 ന് നടത്താനിരുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 16ലേക്ക് മാറ്റി.

മെയിൻ പരീക്ഷകൾ സെപ്‌തംബർ 20 മുതൽ അഞ്ച് ദിവസം നടത്തും.

സംഘർഷം കാരണം സിവിൽ സർവീസ് പരീക്ഷ നടത്താനാകില്ലെന്ന് മണിപ്പൂർ സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പരീക്ഷ അയൽ സംസ്ഥാനങ്ങളിൽ വച്ച് നടത്തണമെന്നും അഭ്യർത്ഥിച്ചു.