ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജിക്കാരനായ ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി ഉപാദ്ധ്യായയുടെ അഭിഭാഷകൻ വിജയ് ഹൻസാരിയ വിഷയം ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രധാനപ്പെട്ട വിഷയമെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് ഹർജി ഇന്ന് പരിഗണിക്കാമെന്ന് സമ്മതിച്ചു. സർക്കാർ ഖജനാവിൽ നിന്ന് സൗജന്യങ്ങൾ നൽകുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്തു.