
ന്യൂഡൽഹി: അസാമിൽ നിന്നുള്ള ലോക്‌സഭാ എം.പി അബ്ദുൾ ഖാലിഖ് രാജി പിൻവലിച്ച് കോൺഗ്രസിൽ തിരിച്ചെത്തി. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം അസമിലെ ബാർപേട്ടയിൽ നിന്നുള്ള മുതിർന്ന നേതാവയ അബ്ദുൾ ഖാലിഖ് രാജിവച്ചത്. ഡൽഹിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ ചർച്ചയിലാണ് സമവായമുണ്ടായത്. ആശങ്കകൾ പരിഹരിക്കുമെന്ന് നേതാക്കൾ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി പിൻവലിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.