congress

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളുടെ മൂന്നാം പട്ടിക കോൺഗ്രസ് പുറത്തിറക്കി. ലോക്‌സഭയിലെ പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ, മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകൾ പ്രണിതി ഷിൻഡെ എന്നിവർ പട്ടികയിലുണ്ട്.
ആദിർ ബെർഹാംപൂരിലും ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ഗുൽബർഗയിലും പ്രണിതി ഷിൻഡെ സോലാപൂരിലും മത്സരിക്കും.
രാജസ്ഥാനിലെ സിക്കാർ ലോക്‌സഭാ മണ്ഡലം സി.പി.എമ്മിനായി മാറ്റിവച്ചു. കർണാടക (17), ഗുജറാത്ത് (11), മഹാരാഷ്ട്ര (7) രാജസ്ഥാൻ (6), തെലങ്കാന (5), പശ്ചിമ ബംഗാൾ (എട്ട്), അരുണാചൽ പ്രദേശ് (2), പുതുച്ചേരി(1) സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്.