
ന്യൂഡൽഹി: യു.പി.എ ഭരണക്കാലത്തെ ടു ജി സ്പെക്ട്രം കേസിൽ മുൻ ടെലികോം മന്ത്രി എ.രാജ അടക്കം പ്രതികളെ വെറുതെ വിട്ട കീഴക്കോടതി നടപടിക്കെതിരെയുള്ള അപ്പീലിൽ വിശദമായി വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി തീരുമാനിച്ചു. ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ, സി.ബി.ഐയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ചു. പ്രാഥമിക വാദം കേട്ടപ്പോൾ തെളിവുകൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. 2017 ഡിസംബർ 21നാണ് എ.രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവർ അടക്കം 17 പ്രതികളെ ഡൽഹി സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടത്. 1.76 ലക്ഷം കോടിയുടെ അഴിമതി ആരോപണമാണ് ഉയർന്നത്.