cbse

ന്യൂഡൽഹി: തിരുവനന്തപുരം മദർതേരേസ മെമ്മോറിയൽ സെൻട്രൽ സ്‌കൂൾ, മലപ്പുറം പീവീസ് പബ്ളിക് സ്‌കൂൾ എന്നിവയുടെ അംഗീകാരം റദ്ദാക്കിയതായി സി.ബി.എസ്.ഇ അറിയിച്ചു.

അഫിലിയേഷൻ, പരീക്ഷാ ബൈ-ലോ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഡമ്മി വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതടക്കം ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ പേരിൽ രാജ്യത്തൊട്ടാകെ 20 സ്കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്.

യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെയും പ്രവേശിപ്പിച്ചതും രേഖകൾ കൃത്യമല്ലാത്തതും കണ്ടെത്തി.