india-

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് തുല്യ അവസരം നിഷേധിക്കാൻ ഭരണകക്ഷി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് 'ഇന്ത്യ' നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരാണെന്ന് കമ്മിഷനെ ധരിപ്പിച്ചതായി കോൺഗ്രസ് നേതാവ് ഡോ. അഭിഷേക് മനു സിംഗ‌്‌വി പറഞ്ഞു.

പൊലീസ് ഡയറക്ടർ ജനറലിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ട് അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയുന്നില്ലെന്ന് നേതാക്കൾ കമ്മിഷനോട് ചോദിച്ചു. നടപടിക്ക് സർക്കാരിന് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കാമല്ലോ. ജനം വോട്ട് രേഖപ്പെടുത്താതെ ജയിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രവർത്തകസമിതി അംഗം ഗുർദീപ് സപ്പാൽ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, തൃണമൂൽ നേതാവ് ഡെറക് ഒബ്രെയ്ൻ തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.