ഇലക്ടറൽ ബോണ്ട് മദ്യനയക്കോഴ

am-admi

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിനെ അറിയില്ലെന്ന് മൊഴി നൽകിയശേഷം ജയിലിലായ അരബിന്ദോ ഫാർമ ഡയറക്ടർ ശരത് ചന്ദ്ര റെഡ്ഢി മൊഴിമാറ്റിയതോടെയാണ് മോചിതനായതെന്നും തിരഞ്ഞെടുപ്പ് ബോണ്ടുവഴി 55 കോടി ബി.ജെ.പിക്ക് നൽകിയെന്നും ആം ആദ്മി പാർട്ടി.

മദ്യനയം നടപ്പാക്കിയ വേളയിൽ 4.5 കോടി രൂപയും നൽകിയെന്ന് ആം ആദ്മിയുടെ മന്ത്രി അതിഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയാണ് കോഴപ്പണം വാങ്ങിയതെന്നും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയെ അറസ്റ്റ് ചെയ്യണമെന്നും അതിഷി ആവശ്യപ്പെട്ടു.

കോഴപ്പണം സംബന്ധിച്ച് ആം ആദ്മി പാർട്ടിയിൽ നിന്ന് ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അരബിന്ദോ ഫാർമ ഡയറക്ടർ ശരത് ചന്ദ്ര റെഡ്ഡി 2021 ഏപ്രിലിനും 2023 നവംബറിനുമിടയിൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളിൽ 66 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചത്. ചില്ലറ വിൽപനയ്‌ക്കുള്ള മദ്യ ലൈസൻസ് ലഭിച്ച ശരത് ചന്ദ്ര റെഡ്ഢിയെ 2022 നവംബർ 9-ന് ചോദ്യം ചെയ്‌തപ്പോൾ കേജ് രിവാളിനെ കണ്ടിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി പണമിടപാട് ഇല്ലെന്നും പറഞ്ഞിരുന്നു.

പാർട്ടി ഓഫീസ്

മുദ്രവച്ചു

#ആംആദ്‌മി പാർട്ടി ഡൽഹി ഷഹീദ് പാർക്കിൽ നടത്തിയ ധർണയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാൻ, ഡൽഹി മന്ത്രിമാരായ അതിഷി, സൗരബ് ഭരദ്വാജ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടി ആസ്ഥാനത്തേക്ക് നീങ്ങാൻ ശ്രമിച്ച പ്രവർത്തകരെയും നേതാക്കളെയും പൊലീസ് തടഞ്ഞു. പാർട്ടിഓഫീസ് സീൽ ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.

# അറസ്റ്റും റിമാൻഡ് ഉത്തരവും ചോദ്യം ചെയ്ത് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും

അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ചു. ഹോളി അവധി കഴിഞ്ഞ് ബുധാനാഴ്ച പരിഗണിക്കും.

ഇ.ഡി ആസ്ഥാനത്ത് കേജ് രിവാളിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.ഒന്നും അറിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.

# സി.ബി.ഐയും കേജ്‌രിവാളിനെ അറസ്റ്റു ചെയ്യുമെന്ന് സൂചനയുണ്ട്. പാർട്ടി എം.എൽ.എ ഗുലാബ് സിംഗ് യാദവിന്റെ ഡൽഹി വസതിയിലും അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ.കവിതയുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ നിരവധി കേന്ദ്രങ്ങളിലും ഇ. ഡി റെയ്ഡ് നടത്തി.

`ജയിലിനുള്ളിൽ പിടിച്ചിടാനാകില്ല. ഉടൻ പുറത്തുവന്ന് വാഗ്ദാനം നിറവേറ്റും'

-കേജ്‌രിവാൾ.

(ജയിലിൽ നിന്നുള്ള സന്ദേശം.

ഭാര്യ സുനിത പുറത്തുവിട്ടത്)