jnu-bjp

ന്യൂഡൽഹി : ജെ.എൻ.യുവിൽ നാലുവർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം. എസ്.എഫ്.ഐ സ്ഥാനാർത്ഥിയും തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയുമായ കിഴക്കൂട്ട് ഗോപിക ബാബു കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ചു. തിരഞ്ഞെടുപ്പിലെ ഏക മലയാളിയാണ് ഗോപിക. സ്കൂൾ ഓഫ് സോഷ്യൽ സയൻസ് കൗൺസിലറായാണ് മത്സരിച്ചത്. സോഷ്യോളജി മാസ്റ്റേഴ്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. തൃശൂരിൽ ജനിച്ചെങ്കിലും ബഹ്റൈനിലാണ് വളർന്നത്. അച്ഛൻ - കെ.ജി. ബാബു. അമ്മ - ജുമാ ബാബു. ഇരട്ട സഹോദരി - ദേവിക ബാബു.