supreme-court

ന്യൂഡൽഹി: രാഷ്ട്രീയ പ്രവർത്തനം വിലക്കുന്ന ജാമ്യവ്യവസ്ഥ മൗലികാവകാശ ലംഘനമാണെന്നും, അത്തരം വ്യവസ്ഥ വയ്‌ക്കരുതെന്നും സുപ്രീംകോടതിയുടെ നിർദ്ദേശം. ഒഡിഷ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് നിരീക്ഷണം. ബി.ജെ.പി നേതാവ് പിന്റു എന്ന സിബാ ശങ്കർദാസിന് ആക്രമണക്കേസുകളിലടക്കം ജാമ്യം നൽകവെയായിരുന്നു ഹൈക്കോടതിയുടെ വ്യവസ്ഥ. പൊതുപ്രവർത്തനം പ്രത്യക്ഷമായും പരോക്ഷമായും വിലക്കിയും,​ പൊതുയിടത്തിൽ പ്രശ്നമുണ്ടാക്കരുതെന്നുമായിരുന്നു 2022 ആഗസ്റ്റിലെ ഉത്തരവ്. ഈ നടപടി ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ബിജു ജനതാദളിൽ നിന്നാണ് സിബാ ശങ്കർ ദാസ് ബി.ജെ.പിയിലെത്തിയത്.