bjp

ന്യൂഡൽഹി: പഞ്ചാബിൽ ബി.ജെ.പിയും ശിരോമണി അകാലിദളും തമ്മിലുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതോടെ ,

രണ്ട് പാർട്ടികളും ഒറ്റയ്‌ക്ക് മത്സരിക്കും. ഇന്ത്യ മുന്നണിയിൽ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും സഖ്യം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 13 പാർലമെന്റ് സീറ്റിലും ചതുഷ‌്കോണ പോരാട്ടത്തിന് വഴിയൊരുങ്ങി.

ബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ഒത്തു പോകില്ലെന്ന പ അകാലിദളിന്റെ നിലപാടാണ് സഖ്യ ചർച്ചകൾക്ക് തടസമായത്.. ഇക്കാര്യങ്ങൾ ചർച്ച ചെയ്‌ത പാർട്ടി കോർ കമ്മിറ്റി സഖ്യം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. മൂന്ന് കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് 2020 സെപ്തംബറിൽ അകാലിദൾ എൻ.ഡി.എ വിട്ടത്. ലോക്‌സഭയിൽ 400ന് മുകളിൽ സീറ്റുകൾ ലക്ഷ്യമിട്ട് പഴയ സഖ്യകക്ഷികളെ തിരിച്ചു കൊണ്ടു വരാനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമായാണ് അകാലിദളുമായി ചർച്ച നടത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം ചേരുന്നത് 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രതീക്ഷകളെ ബാധിക്കുമെന്നാണ് അകാലിദൾ കരുതുന്നത്. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ ബി.ജെ.പിക്ക് മേധാവിത്വം കൂടുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിട്ടു നൽകേണ്ടി വരുമെന്നും അവർ ഭയപ്പെടുന്നു. പാർട്ടിയുടെ അടിത്തറയും വോട്ടു ബാങ്കും സഖ്യത്തിലിരുന്നാൽ ദുർബലമാകും.. കോർ കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പഞ്ചാബിൽ സ്വാധീ