bjp

ന്യൂഡൽഹി: പഞ്ചാബ് ലുധിയാനയിലെ കോൺഗ്രസ് എം.പി രവ്‌നീത് സിംഗ് ബിട്ടു ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, മാദ്ധ്യമ സഹമേധാവി ഡോ. സഞ്ജയ് മയൂഖ്, കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് എന്നിവർ ബിട്ടുവിനെ സ്വാഗതം ചെയ്‌തു. 1995ൽ ഖാലിസ്ഥാനി ഭീകരർ വധിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ ചെറുമകനാണ് ബിട്ടു. പഞ്ചാബ് കോൺഗ്രസ് വിഭാഗീയതതുടെ പിടിയിലാണെന്നും 2022 നിയമസഭ തിരഞ്ഞെടുപ്പ് തോൽവി അതിന്റെ പ്രത്യാഘാതമാണെന്നും ബിട്ടു പറഞ്ഞു. ബിട്ടു അടക്കമുള്ള നേതാക്കൾ എതിർത്തതിനെ തുടർന്നാണ് കോൺഗ്രസ് പഞ്ചാബിൽ ആംആദ്‌മിയുമായുള്ള സഖ്യം വേണ്ടെന്നുവച്ചത്.