congress

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് തമിഴ്‌നാട്ടിലെ മയിലാടും തുറയിൽ അഡ്വ. ആർ.സുധയും ഛത്തീസ്ഗഢിലെ നാല് സ്ഥാനാർത്ഥികളും അടങ്ങിയ പട്ടികയുമായി കോൺഗ്രസ്. തമിഴ്നാട് മഹിള കോൺഗ്രസ് അദ്ധ്യക്ഷയാണ് സുധ. ഛത്തീസ്ഗഢിലെ പട്ടിക വർഗ സംവരണ മണ്ഡലങ്ങളായ സുർഗുജ, റായ്ഗഡ്, കാങ്കർ, ജനറൽ മണ്ഡലമായ ബിലാസ്‌പൂർ എന്നിവിടങ്ങളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.