maha-vikas-aghadi

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡിയിൽ സീറ്റ് തർക്കം നിലനിൽക്കെ ശിവസേന-ഉദ്ധവ് വിഭാഗം 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിന് താത്‌പര്യമുള്ള മുംബയ് നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ അമോൽ കീർത്തികറിനെയും സാംഗ്ലിയിൽ ഗുസ്തി താരം ചന്ദ്രഹർ പാട്ടീലിനെയും സ്ഥാനാർത്ഥിയാക്കി. അനിൽ ദേശായി മുംബയ് സൗത്ത് സെൻട്രലിൽ മത്സരിക്കും.

മുംബയ് നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതിന് പിന്നാലെ അമോൽ കീർത്തികറിന് ഇ.ഡി നോട്ടീസ് ലഭിച്ചു. കൊവിഡ് സമയത്ത് കുടിയേറ്റക്കാർക്ക് 'ഖിച്ഡി' വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

അരവിന്ദ് സാവന്ത്(മുംബയ് സൗത്ത്), സഞ്ജയ് പാട്ടീൽ(മുംബയ് നോർത്ത് ഈസ്റ്റ്), രാജൻ വിചാരെ(താനെ), വിനായക് റാവുത്ത്(രത്‌നഗിരി സിന്ധുദുർഗ്), സഞ്ജയ് ജാദവ് (പർഭാനി), ഓംരാജെ നിംബാൽക്കർ (ഒസ്മാനാബാദ്) എന്നീ സിറ്റിംഗ് എംപിമാരെ സേന നിലനിർത്തി. മുൻ എംപി ചന്ദ്രകാന്ത് ഖൈരെ ഔറംഗബാദിൽ മത്സരിക്കും.

പാർട്ടി 22 സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കി അഞ്ച് പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കർഷക നേതാവ് രാജു ഷെട്ടി മഹാ വികാസ് അഘാഡിയുടെ പിന്തുണ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

 വി.​ബി.​എ​ ​ഒ​റ്റ​യ്‌​ക്ക് മ​ത്സ​രി​ക്കും

മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​മ​ഹാ​വി​കാ​സ് ​അ​ഘാ​ഡി​ ​സ​ഖ്യ​ത്തി​ൽ​ ​(​എം.​വി.​എ​)​ ​നി​ന്ന് ​പി​ന്മാ​റി​യ​ ​പ്ര​കാ​ശ് ​അം​ബേ​ദ്ക​റു​ടെ​ ​വ​ഞ്ചി​ത് ​ബ​ഹു​ജ​ൻ​ ​അ​ഘാ​ഡി​ ​(​വി.​ബി.​എ​)​ ​ഒ​മ്പ​ത് ​സീ​റ്റു​ക​ളി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ആ​റ് ​സീ​റ്റാ​ണ് ​വി.​ബി.​എ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പ്ര​കാ​ശ് ​അം​ബേ​ദ്ക​ർ​ ​മ​ഹാ​വി​കാ​സ് ​അ​ഘാ​ഡി​യോ​ട് ​ചോ​ദി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​നാ​ല് ​സീ​റ്റ് ​ന​ൽ​കാ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു​ ​എം.​വി.​എ.
അ​കോ​ല​ ​ഒ​ഴി​കെ​ ​എം.​വി.​എ​ ​ന​ൽ​കി​യ​ ​സീ​റ്റു​ക​ളി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്ന് ​പ്ര​കാ​ശ് ​അ​റി​യി​ച്ചി​രു​ന്നു.​ ​തീ​രു​മാ​നം​ ​വൈ​കി​യ​തോ​ടെ​യാ​ണ് ​വി.​ബി.​എ​ ​ഒ​റ്റ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഒ.​ബി.​സി​ ​ഫെ​ഡ​റേ​ഷ​ൻ,​ ​മ​റാ​ത്താ​ ​ക​മ്മ്യൂ​ണി​റ്റി​ ​തു​ട​ങ്ങി​യ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പി​ന്തു​ണ​യും​ ​പ്ര​കാ​ശി​നു​ണ്ട്.​ ​അ​തേ​സ​മ​യം​ ​അ​കോ​ല​ ​പ്ര​കാ​ശി​നാ​യി​ ​മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ് ​കോ​ൺ​ഗ്ര​സ്.
കോ​ൺ​ഗ്ര​സു​മാ​യി​ ​സ​ഖ്യ​ത്തി​ലാ​യി​രു​ന്ന​ 1998​ലും​ 1999​ലും​ ​മാ​ത്ര​മാ​ണ് ​അ​കോ​ല​യി​ൽ​ ​പ്ര​കാ​ശ് ​ജ​യി​ച്ച​ത്.​ ​സ​ഖ്യം​ ​വി​ട്ട​ശേ​ഷ​വും​ 2009​ലും​ 2019​ലും​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​യി​രു​ന്നു​ ​പ്ര​കാ​ശ്.​ ​വി.​ബി.​എ​ക്ക് ​ഒ​റ്റ​ക്ക് ​ജ​യി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​വോ​ട്ട് ​ബാ​ങ്കി​ൽ​ ​വി​ള്ള​ലു​ണ്ടാ​ക്കും.​ 2019​ൽ​ 10​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഇ​ത് ​പ്ര​തി​ഫ​ലി​ച്ചി​രു​ന്നു.