ന്യൂഡൽഹി : ആദായനികുതി കണക്ക് പുനഃപരിശോധനയ്‌ക്കെതിരെ കോൺഗ്രസ് സമർപ്പിച്ച നാലു ഹർജികൾ കൂടി ഡൽഹി ഹൈക്കോടതി തള്ളി.

2017-18 മുതൽ 2020-21 വരെയുള്ള നാലുവർഷത്തെ കണക്കുകൾ പുനഃപരിശോധിക്കാൻ ആദായനികുതി വകുപ്പ് നടപടി തുടങ്ങിയതിന് എതിരെയായിരുന്നു ഹർജികൾ. വൈകിയ വേളയിലാണ് ഹർജിയെന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബെഞ്ച് വ്യക്തമാക്കി. 2014 - 15 മുതൽ 2016 - 17 വരെയുള്ള മൂന്നുവർഷത്തെ കണക്ക് വീണ്ടും പരിശോധിക്കുന്നതിനെതിരെ കോൺഗ്രസ് സമർപ്പിച്ചിരുന്ന ഹർജി ഇതേ ബെഞ്ച് തള്ളിയിരുന്നു. കോൺഗ്രസിൽ നിന്ന് 105 കോടിയിൽപ്പരം രൂപയുടെ നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പിന്റെ നടപടികളിലും ഹൈക്കോടതി മുൻപ് ഇടപെട്ടിരുന്നില്ല.